Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Poll Percent

എ​ൻ​ഡി​എ കു​റ​ച്ച് ദി​വ​സം കൂ​ടി സ്വ​പ്നം കാ​ണ​ട്ടെ; ബി​ഹാ​റി​ൽ മ​ഹാ​സ​ഖ്യം അ​ധി​കാ​ര​ത്തി​ലെ​ത്തും: മു​കേ​ഷ് സ​ഹാ​നി

പാ​റ്റ്ന: ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഹാ​സ​ഖ്യം ആ​യി​രി​ക്കും വി​ജ​യി​ക്കു​ക​യെ​ന്ന് വി​കാ​ശീ​ൽ ഇ​ൻ​സാ​ൻ പാ​ർ​ട്ടി അ​ധ്യ​ക്ഷ​നും മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യു​മാ​യ മു​കേ​ഷ് സ​ഹാ​നി. മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​യി​രി​ക്കും മ​ഹാ​സ​ഖ്യം അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യെ​ന്നും മു​കേ​ഷ് പ​റ​ഞ്ഞു.

"എ​ൻ​ഡി​എ വി​ജ​യി​ക്കു​മെ​ന്നാ​ണ് അ​വ​ർ പ​റ​യു​ന്ന​ത്. അ​വ​ർ കു​റ​ച്ച് ദി​വ​സം കൂ​ടി സ്വ​പ്നം കാ​ണ​ട്ടെ. 14ന് ​ഫ​ലം വ​രു​ന്പോ​ൾ മ​ഹാ​സ​ഖ്യം ആ​യി​രി​ക്കും വി​ജ​യി​ക്കു​ക. അ​താ​ണ് ന​ട​ക്കാ​ൻ പോ​കു​ന്ന​ത്.'- മു​കേ​ഷ് അ​വ​കാ​ശ​പ്പെ​ട്ടു.

ആ​ദ്യ​ഘ​ട്ട​ത്തി​ലെ ഉ​യ​ർ​ന്ന പോ​ളിം​ഗ് ശ​ത​മാ​നം പോ​ലും ജ​നം മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്ന​തി​ന്‍റെ തെ​ളി​വാ​ണെ​ന്നും മു​കേ​ഷ് സ​ഹാ​നി കൂ​ട്ടി​ച്ചേ​ർ​ത്തു. ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി ഒ​ന്നും ചെ​യ്യാ​ത്ത സ​ർ​ക്കാ​രാ​ണ് നി​ല​വി​ൽ ബി​ഹാ​റി​ൽ ഉ​ള്ള​തെ​ന്നും സ​ഹാ​നി കു​റ്റ​പ്പെ​ടു​ത്തി.

ബി​ഹാ​ർ നി​യ​മ​സ​ഭ​യി​ലേ​യ്ക്ക് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ ഘ​ട്ടം വ്യാ​ഴാ​ഴ്ച​യാ​ണ് ന​ട​ന്ന​ത്. 64.66 % പേ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

Latest News

Up